---
title: "ഡിജിറ്റൽ ആർട്ട് പുതുകാലത്തിൻ്റെ കൈയ്യൊപ്പാണെന്ന് കെ.പി.മോഹനൻ എംഎൽഎ ; യുവ ചിത്രകാരി യാമിനിയുടെ മെമ്മറീസിന് തലശ്ശേരിയിൽ തുടക്കം"
english_title: "KP Mohanan MLA says that digital art is the signature of the new era; Young painter Yamini's memoir begins in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106792/KP Mohanan MLA says that digital art is the signature of the new era; Young painter Yamini's memoir begins in Thalassery"
published_at: "2023-04-02T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429b0e44b161_IMG-20230402-WA0092.jpg"
keywords: []
---

# ഡിജിറ്റൽ ആർട്ട് പുതുകാലത്തിൻ്റെ കൈയ്യൊപ്പാണെന്ന് കെ.പി.മോഹനൻ എംഎൽഎ ; യുവ ചിത്രകാരി യാമിനിയുടെ മെമ്മറീസിന് തലശ്ശേരിയിൽ തുടക്കം

> **Lead Summary:** തലശ്ശേരി: കേരള ലളിതകലാ അക്കാദമി ഹാളിൽ നടക്കുന്ന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. കാലം മാറുന്നതിനനുസരിച്ച് ആസ്വാദനതലങ്ങളും മാറുകയാണ്. ഡിജിറ്റലൈസേഷൻ എല്ലാ രംഗത്തും പിടിമുറുക്കുമ്പോൾ ചിത്രകാരൻമാർക്കും, ചിത്രകാരികൾക്കും മാറി നിൽക്കാനാവില്ല. പുതുകാലത്തിൻ്റെ ട്രെൻഡായി മാറുകയാണ് യാമിനിയുടെ ചിത്രങ്ങളെന്നും എം എൽ എ പറഞ്ഞു.

## Article Content

തലശ്ശേരി: കേരള ലളിതകലാ അക്കാദമി ഹാളിൽ നടക്കുന്ന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. കാലം മാറുന്നതിനനുസരിച്ച് ആസ്വാദനതലങ്ങളും മാറുകയാണ്. ഡിജിറ്റലൈസേഷൻ എല്ലാ രംഗത്തും പിടിമുറുക്കുമ്പോൾ ചിത്രകാരൻമാർക്കും, ചിത്രകാരികൾക്കും മാറി നിൽക്കാനാവില്ല. പുതുകാലത്തിൻ്റെ ട്രെൻഡായി മാറുകയാണ് യാമിനിയുടെ ചിത്രങ്ങളെന്നും എം എൽ എ പറഞ്ഞു.

പ്രമുഖചിത്രകാരനായ പൊന്ന്യംചന്ദ്രൻ അധ്യക്ഷനായി. ചിത്രകാരി കെ.ഇ.സുലോചന, സിസ്റ്റർ മിനിഷ, ഗായകൻ എം.മുസ്തഫ, മാധ്യമ പ്രവർത്തകരായ ചാലക്കര പുരുഷു, സോമൻ പന്തക്കൽ എന്നിവർ സംസാരിച്ചു. പ്രദർശനം ഏപ്രിൽ 8 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106792/KP Mohanan MLA says that digital art is the signature of the new era; Young painter Yamini's memoir begins in Thalassery)